വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ വയോജനങ്ങൾക്ക് ആവശ്യമായ ഹിയറിംഗ് എയ്ഡുകൾ, വീൽച്ചെയറുകൾ, വാക്കറുകൾ എന്നിവ വിതരണംചെയ്തു.
തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ വിതരണം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി അധ്യക്ഷതവഹിച്ചു. വി.സി. സജീന്ദ്രൻ, എ.ആർ. കൃഷ്ണൻകുട്ടി, സെക്രട്ടറി കെ.കെ. ലത എന്നിവർ സംസാരിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ സിനു അബ്ബാല് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എ. മനോജ്കുമാർ നന്ദിയും പറഞ്ഞു.